ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങൾ കൂട്ടുന്നതിനെതിരെ ഗുണ്ടോഗൻ രംഗത്ത്

20210423 090013

യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ രംഗത്ത്. എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കണം. വീണ്ടും മത്സരങ്ങൾ കൂടാൻ പോവുകയാണ്. ആരും കളിക്കാരെ കുറിച്ച് ചിന്തിക്കുന്നില്ലെ എന്ന് ഗുണ്ടോഗൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ നൂറോളം മത്സരങ്ങൾ ടൂർണമെന്റിൽ വർധിക്കും. ഒരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പത്തു മത്സരങ്ങൾ കളിക്കുന്ന രീതിയാവുകയും ചെയ്യും. ഇതിനെതിരെ ആണ് ഗുണ്ടോഗൻ രംഗത്ത് വന്നിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് സൂപ്പർ ലീഗിനെക്കാൾ കുറഞ്ഞ ഇവിൾ മാത്രമാണെന്നും ഗുണ്ടോഗൻ പറഞ്ഞു.