“മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ ലീഗിൽ ചേർന്നതിൽ അത്ഭുതമില്ല” – തെബാസ്

Images (63)
- Advertisement -

ഇംഗ്ലീഷ് ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിനൊപ്പം നിന്നത് തന്നെ ഞെട്ടിച്ചു എങ്കിലും അതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടായിരുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയില്ല എന്ന് ലാലിഗ പ്രസിഡന്റ് തെബാസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് അമേരിക്കൻ ഉടമകളാണ്. അവർക്ക് ഫുട്ബോൾ സംസ്കാരം അറിയില്ല എന്ന് തെബാസ് പറഞ്ഞു. അവർ അടഞ്ഞ ലീഗുകളും ടൂർണമെന്റുകളും ഒക്കെയേ കണ്ടിട്ടുള്ളൂ എന്നും അതിന്റെ പ്രശ്നമാണ് എന്നും തെബാസ് പറഞ്ഞു.

എന്നാൽ യൂറോപ്പിലെ ഫുട്ബോൾ സംസ്കാരം അതല്ല എന്നും ഇവിടെ അങ്ങനെയുള്ള ഫുട്ബോളിന് സ്ഥാനമില്ല എന്നും തെബാസ് പറഞ്ഞു. ബാഴ്സലോണ പ്രസിഡന്റ് ലപോർടെ തന്നോട് സൂപ്പർ ലീഗിനെ കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. പെരസ് ഇത്തരമൊരു കാര്യം മുന്നോട്ട് വെച്ചതിൽ അത്ഭുതമില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement