ജർമ്മനിക്ക് വേണ്ടി ക്ലോസെയുടെ റെക്കോർഡ് തിരുത്തി ചരിത്രമെഴുതി ഗ്നബ്രി

- Advertisement -

ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തിരുത്തി സെർജ് ഗ്നബ്രി. ജർമ്മനിക്ക് വേണ്ടി ഏറ്റവും വേഗത്തിൽ 10 ഗോളുകൾ അടിച്ച താരമായി മാറിയിരിക്കുകയാണ് സെർജ് ഗ്നബ്രി. അർജന്റീനക്കെതിരായ മത്സരത്തിൽ ഗോളടിച്ച ശേഷമാണ് ജർമ്മനിക്ക് വേണ്ടി 10 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയത്.

11 മത്സരങ്ങളിൽ നിന്നാണ് മുൻ ലോക ചാമ്പ്യന്മാർക്ക് വേണ്ടി 10 ഗോളുകൾ ഗ്നബ്രി അടിച്ചു കൂട്ടുന്നത്. ക്ലോസെ 13 മത്സരങ്ങളിൽ കളിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. വമ്പൻ ഫോമിലുള്ള ഗ്നബ്രി ചാമ്പ്യൻസ് ലീഗിൽ ടോട്ടെൻഹാമിനെതിരെ ബയേണിന് വേണ്ടി നാല് ഗോളുകളും നേടിയിരുന്നു. 2-7 എന്ന കൂറ്റൻ സ്കോറിനാണ് ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ടോട്ടെൻഹാം ഹോട്ട്സ്പർസിനെ പരാജയപ്പെടുത്തിയത്.

Advertisement