പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്കൻ യുവനിര

- Advertisement -

പാകിസ്ഥാനെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പര തൂത്തുവാരി ശ്രീലങ്കൻ യുവനിര. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് പരിചയസമ്പത്ത് കുറഞ്ഞ ശ്രീലങ്കൻ താരങ്ങൾ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെ തോൽപ്പിച്ചത്. നേരത്തെ ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നു.

ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തിൽ 13 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 48 പന്തിൽ 78 റൺസ് എടുത്ത ആഞ്ചെലോ പെരേരയുടെ പ്രകടനമാണ് ശ്രീലങ്കക്ക് പൊരുതാവുന്ന സ്കോർ നേടി കൊടുത്തത്.

തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് എടുക്കാനായത്. ആദ്യ പന്തിൽ തന്നെ ഫഖർ സമാനെ നഷ്ട്ടപെട്ട പാകിസ്ഥാന് തുടർന്ന് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. പാകിസ്ഥാൻ നിരയിൽ 52 റൺസ് നേടിയ ഹാരിസ് സൊഹൈൽ മാത്രമാണ് ബേധപെട്ട പ്രകടനം കാഴ്ചവെച്ചത്. 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ഹസരംഗയുടെ പ്രകടനമാണ് ശ്രീലങ്കക്ക് ജയം നേടിക്കൊടുത്തത്.

Advertisement