ഗ്ലെൻ മറെ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Telemmglpict000223372497 Trans Nvbqzqnjv4bq7hjb7q8i Eins Bxbxlzvxyttiy5bmvxe6xmwzziu3k
Credit: Twitter

ഇംഗ്ലീഷ് താരമായ ഗ്ലെൻ മറെ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 37കാരനായ മറെ കഴിഞ്ഞ സീസണിൽ നോടിങ്ഹാം ഫോറസ്റ്റിനായായിരുന്നു കളിച്ചിരുന്നത്. തനിക്ക് ഇതുവരെ കളിക്കാൻ അവസരം നൽകിയ ക്ലബുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് മറെ ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്‌. അവസാന രണ്ടു ദശകത്തിലും ഇംഗ്ലീഷ് ഫുട്ബോളിലെ പല ലീഗുകളിലായി സജീവ സാന്നിദ്ധ്യമായിരുന്നു മറെ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് ഗ്ലെൻ മുറെ. ബ്രൈറ്റൺ ക്ലബിനായി 100ൽ അധികം ഗോളുകൾ തന്നെ നേടിയിരുന്നു.

രണ്ട് തവണയായി എട്ടു വർഷത്തോളം ബ്രൈറ്റണിൽ കളിച്ച താരമാണ് മറെ. ബ്രൈറ്റൺ കൂടാതെ ക്രിസ്റ്റൽ പാലസ്, ബൗണ്മത്, വാറ്റ്ഫോർഡ്, റീഡിംഗ്, റോക്ഡേൽ തുടങ്ങി നിരവധി ക്ലബുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞ താരമാണ് മറെ. 604 മത്സരങ്ങൾ കരിയറിൽ കളിച്ച മറെ 204 ഗോളുകൾ നേടിയിട്ടുണ്ട്.

Previous articleവെട്ടോറിയ്ക്ക് പകരം രംഗന ഹെരാത്ത് ബംഗ്ലാദേശിന്റെ സ്പിൻ ബൌളിംഗ് കോച്ചായി എത്തുന്നു
Next articleഗിഫ്റ്റ് റൈഖാൻ നെരോക പരിശീലക സ്ഥാനം ഒഴിഞ്ഞു