കൊല്ലം വിദ്യുത് കപ്പ് ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ – ജെംസ് കോളേജ് ജേതാക്കൾ

കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ അമൃത പുരി ക്യാമ്പസിൽ കഴിഞ്ഞ പന്ത്രണ്ട് മുതൽ നടന്നു വന്ന വിദ്യുത് കപ്പ് ആൾകേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശ പ്പോരാട്ടത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരം സി.ബി കോളേജിനെ പരാജയപ്പെടുത്തി മലപ്പുറം രാമപുരം ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജ് ജേതാക്കളായി.