ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്, മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ നിന്ന് ബംഗ്ലാദേശ് ടീം കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ ഹേഗ്‍ലി ഓവലില്‍ നാളെ നടക്കാനിരുന്ന ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചതായി അറിയിച്ച്. നിരവധി ആളുകളുടെ ജീവനാണ് ഈ ആക്രമണത്തിനിടെ നഷ്ടമായതെന്നാണ് അറിയുന്ന വിവരം. ന്യൂസിലാണ്ട് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെര്‍ണ്‍ ന്യൂസിലാണ്ട് ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നാണെന്നാണ് വിശേഷിപ്പിച്ചത്.

ക്രൈസ്റ്റ്ചര്‍ച്ചിലെ ഈ പള്ളിയില്‍ ചില ബംഗ്ലാദേശ് താരങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നുവെങ്കിലും അപകടം കൂടാതെ സുരക്ഷിതരായി തിരികെ ഹോട്ടലില്‍ എത്തുകയായിരുന്നു. മുഷ്ഫിക്കുര്‍ റഹിമും തമീം ഇക്ബാലും ട്വിറ്ററില്‍ തങ്ങളുടെ ആരാധകരോട് തങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇരു രാജ്യങ്ങളുടെയും ബോര്‍ഡുകള്‍ സംയുക്തമായ പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.