ദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പ് യൂറോ സ്പോർടിൽ കാണാം

Futsal Club Championship

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഹീറോ ഫുട്സൽ ക്ലബ് ചാമ്പ്യൻഷിപ്പ് യൂറോ സ്പോർടിൽ തത്സമയം കാണാം. നാളെ മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ടെലികാസ്റ്റ് അവകാശം യൂറോ സ്പോർട് സ്വന്തമാക്കു. ജിയോ ടിവിയിലും കളി തത്സമയം കാണാം. നാളെ മുതൽ നവംബർ 13 വരെ ന്യൂഡൽഹിയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ചാമ്പ്യൻഷിപ്പിൽ 16 ക്ലബുകൾ പങ്കെടുക്കും. നാല് ഗ്രൂപ്പുകളായാകും മത്സരം നടക്കുക. ഗ്രൂപ്പ് വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും.

16 ടീമുകളിൽ 12 എണ്ണം അതത് സംസ്ഥാന ലീഗുകളിൽ വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ ബെംഗളൂരു എഫ് സി, ഐ ലീഗ് ക്ലബുകളായ മൊഹമ്മദൻസ്, സുദേവ് എന്നിവരൊക്കെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

Group A: Chanmari Zothan Futsal, Super Strikers Futsal Club, Baroda Football Club, Mohammedan Sporting Club.

Group B: Kuppuraj Football Club, Speed Force Football Club, Sporting Clube de Goa, Bengaluru Football Club.

Group C: Telongjem Football Club, Delhi Football Club, Niaw Wasa United Sports & Cultural Club, Tiddim Road Athletic Union Football Club.

Group D: Real Kashmir Football Club, Classic Football Academy, Mangala Club, Sudeva Delhi Football Club.

Previous articleഅസീം റഫീക്കിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് താനെന്ന് സമ്മതിച്ച് ഗാരി ബല്ലാന്‍സ്
Next articleറൺസ് നേടിയത് സഞ്ജു മാത്രം, ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച