റൺസ് നേടിയത് സഞ്ജു മാത്രം, ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

ഗുജറാത്തിനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 123 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

സഞ്ജു സാംസൺ പുറത്താകാതെ 54 റൺസ് നേടിയപ്പോള്‍ 19 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍(13), വിഷ്ണു വിനോദ്(12) എന്നിവരാണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റു താരങ്ങള്‍.

60/2 എന്ന നിലയിൽ സഞ്ജുവും സച്ചിനും കേരളത്തെ മുന്നോട്ട് നയിക്കുന്നതിനിടെ സച്ചിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ഗുജറാത്ത് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 29 റൺസ് കൂടി നേടി.

ഇന്നിംഗ്സിന്റെ അവസാന പന്തിൽ സിക്സര്‍ പറത്തി സഞ്ജു തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 30 റൺസ് റോജിത്തുമായി സഞ്ജു നേടി. റോജിത് പുറത്താകാതെ 9 റൺസുമായി ക്രീസിൽ നിന്നു.