അസീം റഫീക്കിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് താനെന്ന് സമ്മതിച്ച് ഗാരി ബല്ലാന്‍സ്

Garyballanceasimrafique

ഇംഗ്ലണ്ടിന്റെയും യോര്‍ക്ക്ഷയറിന്റെയും ബാറ്റിംഗ് താരം ആയ ഗാരി ബല്ലാന്‍സിന്റെ കുറ്റസമ്മതം. യോര്‍ക്ക്ഷയര്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വംശീയ വിവാദത്തിന് താന്‍ വിധേയനായി എന്ന സഹ താരം അസീം റഫീക്ക് നടത്തിയ പരാമര്‍ശത്തിന് ശേഷമാണ് ഇപ്പോള്‍ ഗാരി ബല്ലാന്‍സിന്റെ തുറന്ന് പറച്ചിൽ.

കഴിഞ്ഞ വര്‍ഷമാണ് റഫീക്ക് താന്‍ വംശീയാധിക്ഷേപത്തിനും ബുള്ളിയിംഗിനും വിധേയനായി എന്ന് പറഞ്ഞത്. റഫീക് തന്റെ വളരെ അടുത്ത സുഹൃത്താണെന്നും താന്‍ ഒരു ബാന്ററായാണ് അത് വിളിച്ചതെന്നാണ് ബല്ലാന്‍സ് പറയുന്നത്.

യോര്‍ക്ക്ഷയര്‍ നടത്തിയ അന്വേഷണത്തിൽ വംശീയാധിക്ഷേപത്തിന് അസീം റഫീക്ക് വിധേയനായി എന്ന് കണ്ടെത്തിയെങ്കിലും യാതൊരുവിധ നടപടിയും എടുത്തിരുന്നില്ല.

തന്റെ പെരുമാറ്റത്തിൽ വളരെ അധികം ഖേദമുണ്ടെന്നും തനിക്ക് റാഫയുമായി അടുത്ത ബന്ധമാണുള്ളതെന്നും സ്വകാര്യ സംഭാഷണത്തിലാണ് താന്‍ വംശീയ പദ പ്രയോഗം നടത്തിയതെന്നും ബല്ലാന്‍സ് വ്യക്തമാക്കി.

ഇരുവരും ആ ഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ മദ്യം സേവിക്കുന്നതിനിടെ പറഞ്ഞിരുന്നുവെന്നും അതെല്ലാം പറഞ്ഞ് താന്‍ തന്റെ ഭാഗം ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നില്ലെന്നും ബല്ലാന്‍സ് വ്യക്തമാക്കി.

Previous article“പെട്ടെന്ന് തന്നെ ബാഴ്സലോണ പരിശീലകനാകാൻ ആകുമെന്ന് പ്രതീക്ഷ” – സാവി
Next articleദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പ് യൂറോ സ്പോർടിൽ കാണാം