പരിക്കിൽ വലഞ്ഞ് ഫ്രാൻസ്

- Advertisement -

പരിക്ക് കാരണം ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം വലയുകയാണ്. ഇന്നലെ പരിക്ക് കാരണം പോൾ പോഗ്ബയും മാർഷ്യലുമാണ് ടീം വിട്ടത് എങ്കിൽ ഇന്ന് രണ്ട് പുതിയ താരങ്ങൾക്ക് കൂടെ പരിക്കേറ്റു. ലകാസെറ്റെ, മെൻഡി എന്നിവരാണ് പരിക്ക് കാരണം ക്യാമ്പ് വിട്ടിരിക്കുന്നത്. ഇന്നലെ മാർഷ്യലിന് പരിക്കേറ്റ ഒഴിവിൽ ആയിരുന്നു ലകാസെറ്റെ ടീമിൽ എത്തിയത്, എന്നാൽ ആഴ്സണൽ താരത്തിനും ഫ്രാൻസ് ജേഴിസ് അണിയാൻ ഭാഗ്യമുണ്ടായില്ല.

ലകാസെറ്റെയ്ക്ക് പകരം ബൊറുസിയ ഗ്ലാഡ്ബച് താരം പ്ലിയ അലസെന്നെ ടീമിനൊപ്പം ചേർന്നു. മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് മെൻഡിക്ക് പകരം ഒളിമ്പിക് ലിയോൺ താരം ഫെർലാൻഡ് മെൻഡിയാണ് ടീമിൽ എത്തിയിരിക്കുന്നത്. ഹോളണ്ടിനെതിരെയും ഉറുഗ്വേക്ക് എതിരെയുമാണ് ഈ ഇന്റർ നാഷണൽ ബ്രേക്കിലെ ഫ്രാൻസിന്റെ മത്സരങ്ങൾ.

Advertisement