മഴ നിയമത്തില്‍ ജയം കുറിച്ച് ഇംഗ്ലണ്ട്

- Advertisement -

ലോക ടി20യില്‍ ഏഷ്യന്‍ ടീമുകളുടെ കഷ്ടകാലം തുടരുന്നു. ഇന്ത്യയൊഴികെ മറ്റൊരു ഏഷ്യന്‍ ടീമിനും ഇതുവരെ ഒരു മത്സരം പോലും വിജയിക്കുവാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യമാണ് വിന്‍ഡീസില്‍ നില നില്‍ക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെയും ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും തകര്‍ക്കുകയായിരുന്നു.

മഴ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനു വില്ലനായി അവതരിപ്പിക്കുമോ എന്ന ഭീഷണി നിലനില്‍ക്കെയാണ് ബംഗ്ലാദേശിനെതിരെ ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 20 ഓവറില്‍ 76/9 എന്ന സ്കോറിനു ചെറുത്ത് നിര്‍ത്തിയ ശേഷം ഇംഗ്ലണ്ട് 9.3 ഓവറില്‍ 64/3 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. 7 വിക്കറ്റിന്റെ ജയമാണ് ഇംഗ്ലണ്ട് മത്സരത്തില്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ക്രിസ്റ്റി ഗോര്‍ഡന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 39 റണ്‍സ് നേടിയ അയഷ റഹ്മാന്‍ ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. ബാറ്റിംഗില്‍ ആമി എല്ലെന്‍ ജോണ്‍സ്(28), നത്താലി സ്കിവര്‍(23) എന്നിവര്‍ക്കൊപ്പം നായിക ഹീത്തര്‍ നൈറ്റും(11*) തിളങ്ങി. ബംഗ്ലാദേശിനു വേണ്ടി സല്‍മ ഖാത്തുന്‍ രണ്ട് വിക്കറ്റഅ നേടി.

Advertisement