ഗ്രീസ്മന്റെ ഇരട്ടഗോളുകളിൽ ഫ്രാൻസിന് വിജയം

Img 20210908 022505

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഫ്രാൻസിന് മികച്ച വിജയം. ഇന്ന് ഫിൻലാൻഡിനെ ഫ്രാൻസിൽ വെച്ച് നേരിട്ട ദെഷാംസിന്റെ ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ബാഴ്സലോണ താരം ഗ്രീസ്മനാണ് ഫ്രാൻസിന്റെ രണ്ടു ഗോളുകളും നേടിയത്. എമ്പപ്പെ പരിക്ക് കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ 25ആം മിനുട്ടിലായിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ താരം ലീഡ് ഇരട്ടിപ്പിച്ച രണ്ടാം ഗോളും നേടി. ഗ്രീസ്മനും ബെൻസീമയും തമ്മിലുള്ള സഖ്യം മികച്ച രീതിയിൽ കളിക്കുന്നത് കാണാനും ഇന്ന് ആയി.

ഈ മത്സര ഫലത്തോടെ 6 മത്സരങ്ങളിൽ നിന്നായി 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് ഒന്നാമത് നിൽക്കുകയാണ്‌. ഫിൻലാൻഡ് 5 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്

Previous articleഡിപായ്ക്ക് ആദ്യ അന്താരാഷ്ട്ര ഹാട്രിക്ക്, തുർക്കിക്ക് മേൽ താണ്ഡവമാടി വാൻ ഹാലിന്റെ ഹോളണ്ട്
Next articleഅൺസ്റ്റോപ്പബിൾ ഹാളണ്ട്!! നോർവേക്കായി ഹാട്രിക്ക്