അൺസ്റ്റോപ്പബിൾ ഹാളണ്ട്!! നോർവേക്കായി ഹാട്രിക്ക്

Img 20210908 023206

ഹാളണ്ടിന്റെ ഗോളടി തടയാൻ ആർക്കും ആയേക്കില്ല. താരം രാജ്യത്തിന്റെ ജേഴ്സിയിലും ഗോളടി തുടരുകയാണ്. ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ ജിബ്രാൾട്ടറിനെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ന് നോർവേ തോല്പ്പിച്ചത്. ഈ ആറിൽ മൂന്ന് ഗോളുകളും ഹാളണ്ടിന്റെ വക ആയിരുന്നു. താരത്തിന്റെ രാജ്യത്തിനായുള്ള രണ്ടാം ഹാട്രിക്കാണിത്. രാജ്യത്തിനായി 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടാൻ ഇതുവരെ ഹാളണ്ടിനായിട്ടുണ്ട്.

27, 39, 91 മിനുട്ടുകളിൽ ആയിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. തോർസ്റ്റ്വെഡ്റ്റ്, സാർലൊത് എന്നിവരും നോർവേക്കായി ഇന്ന് ഗോൾ നേടി. സ്റ്റൈചാണ് ജിബ്രാൾട്ടറിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയം നോർവേയെ ഒന്നാമതുള്ള ഹോളണ്ടിനൊപ്പം എത്തിച്ചു. ഇരു ടീമുകൾക്കും 13 പോയിന്റ് വീതമാണുള്ളത്.

Previous articleഗ്രീസ്മന്റെ ഇരട്ടഗോളുകളിൽ ഫ്രാൻസിന് വിജയം
Next articleകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടും എന്ന് കാർത്തിക്