ഫോർട്ട് കൊച്ചിയിൽ ഇന്ന് മുതൽ ഫുട്ബോൾ ആരവം

ഫോർട്ട് കൊച്ചിയിൽ ഇന്ന് മുതൽ ഫുട്ബോൾ ആരവങ്ങൾ മുഴങ്ങും. വെളി ലയൺസ് ക്ലബ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന് മുതൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ ആരംഭിക്കുകയാണ്. കേരളത്തിലെ പ്രമുഖരായ എട്ടു ക്ലബുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്. ഇന്ന് എ സ് ബി ഐ യും എഫ് സി കേരളയും തമ്മിലുള്ള പോരാട്ടത്തോടെ ആകും ടൂർണമെന്റിന് തുടക്കമാവുക. വൈകിട്ട് 6നാണ് മത്സരം.

എസ് ബി ഐ, സാറ്റ് തിരൂർ, എഫ് സി കേരള, കേരള പോലീസ്, എഫ് സി തൃശ്ശൂർ, കെ എസ് ഇ ബി, ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നീ ടീമുകൾ ടൂർമെന്റിൽ പങ്കെടുക്കുന്നത്. നോക്കൗട്ട് രീതിയിലാണ് മത്സരം നടക്കുന്നത്. കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളാണ് ഭൂരിഭാഗവും എന്നതു കൊണ്ട് തന്നെ കേരള പ്രീമിയർ ലീഗിന് ഇടവേളയിട്ടാണ് ഈ ടൂർണമെന്റ് നടത്തുന്നത്.

എല്ലാ മത്സരങ്ങളും ഫ്ലഡ് ലൈറ്റിന് കീഴിലാകും നടക്കുക. മാർച്ച് രണ്ടിനാകും ഫൈനൽ നടക്കുക.

Previous articleകൈവിട്ടത് ബാറ്റിംഗ്, പക്ഷേ അടിമുടി മാറ്റങ്ങള്‍ ടീമില്‍ ആവശ്യമില്ല
Next articleഐപിഎലില്‍ ശ്രദ്ധ പാളിയാല്‍ ലോകകപ്പ് ടീമിലെ സ്ഥാനവും നഷ്ടമായേക്കും