കൈവിട്ടത് ബാറ്റിംഗ്, പക്ഷേ അടിമുടി മാറ്റങ്ങള്‍ ടീമില്‍ ആവശ്യമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗാണ് ടീമിനെ കൈവിട്ടതെങ്കിലും ടീമില്‍ ഏറെ മാറ്റങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍. ഡീന്‍ എല്‍ഗാറും ഹാഷിം അംലയും സ്ഥിരം പരാജയപ്പെട്ടതോടെ ഇരുവരെയും മാറ്റണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അതിനു ആവശ്യമില്ലെന്നാണ് ഫാഫിന്റെ അഭിപ്രായം. ഇത്രയും പരിചയസമ്പന്നരായ താരങ്ങളെ മാറ്റണമെന്ന് പറയുന്നത് വലിയ ആവശ്യമാണ്. അവര്‍ ടീമിനായി ഏറെക്കാലം മികവ് പുലര്‍ത്തിയ താരങ്ങളാണ്. ഒരു പരമ്പരയില്‍ മോശമായി എന്ന് കരുതി അവരെ പുറത്താക്കണമെന്ന് തനിക്ക് അഭിപ്രായമില്ല.

സമാനമായ സ്ഥിതി മൂന്നോ നാലോ പരമ്പരയില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണെങ്കില്‍ സ്വാഭാവികമായി അത് സംവിക്കും. കാരണം ഏതരു കളിക്കാരനും ടീമിനു വേണ്ടി കളിക്കേണ്ടവരാണ്. തുടര്‍ച്ചയായി മികവ് പുലര്‍ത്തുന്നവര്‍ക്ക് ഒരു പരമ്പരയില്‍ മോശമാകുവാന്‍ അവകാശമുണ്ടെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ത്യൂണിസ് ഡി ബ്രൂയിന്‍, സുബൈര്‍ ഹംസ എന്നിവരാണ് പകരക്കാരായി എത്തുവാനുള്ള താരങ്ങള്‍. അവര്‍ താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞവരാണ്. ആഭ്യന്തര ലീഗില്‍ നിന്ന് വന്ന് നേരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുക എന്നത് പ്രയാസകരമാണ്. അംലയുടെയോ ഡീന്‍ എല്‍ഗാറിന്റെയോ തന്റെയോ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഈ താരങ്ങള്‍ പകരം ആവില്ലെന്നതും നമ്മള്‍ ഓര്‍ക്കണം.

യഥേഷ്ടം സ്കോര്‍ ചെയ്യേണ്ട ഒരു ബൗളിംഗ് നിരയ്ക്കെതിരെ തങ്ങളുടെ ടോപ് ഓര്‍ഡറിനു അത് സാധിക്കാതെ പോയതാണ് പരാജയകാരണമെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി പറഞ്ഞവസാനിപ്പിച്ചു.