നൈജീരിയൻ ആരാധകരുടെ സ്റ്റേഡിയം കയ്യേറ്റത്തിന് ഇടയിൽ ഡ്യൂട്ടി ഡോക്ടർ മരണപ്പെട്ടു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആരാധകരുടെ അതിരു വിട്ട പെരുമാറ്റത്തിന് വിലയായി സാബിയൻ ഡോക്ടർ ജോസഫ് കബുങോയുടെ ജീവൻ. ഘാനക്ക് എതിരായ സമനിലക്ക് പിന്നാലെ ലോകകപ്പ് യോഗ്യത നഷ്ടമായതോടെ അബൂജ സ്റ്റേഡിയം കയ്യേറി സ്റ്റേഡിയം അടിച്ചു തകർത്ത നൈജീരിയൻ ആരാധകരുടെ പ്രവർത്തനത്തിന് ഇടയിൽ ആണ് ഫിഫയുടെയും ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെയും പ്രതിനിധിയായ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചത്. മത്സരത്തിലെ ടോപ്പിങ് ഡ്യൂട്ടിയിൽ ആയിരുന്നു ഡോക്ടർ ഈ സമയം. സങ്കടകരമായ ഈ വാർത്ത ഫുട്‌ബോൾ ലോകം ഞെട്ടലോടെ ആണ് കേട്ടത്.

പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കാണികൾ വിരണ്ടു ഓടിയപ്പോൾ ഡോക്ടർക്ക് നേരെ കയ്യേറ്റം ഉണ്ടാവുകയും വീണ ഡോക്ടർക്ക് മേലിലൂടെ ആരാധകർ ഓടിയതും ആണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണം ആയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാണികൾ അദ്ദേഹത്തെ മർദ്ദിച്ചത് ആയി സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഘാന പത്രപ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഡോക്ടറുടെ മരണത്തിനു കാണികളുടെ ആക്രമണവും ആയി ബന്ധമില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്, ഹൃദയാഘാതം ആണ് ഡോക്ടറുടെ മരണ കാരണം എന്ന് ചില നൈജീരിയൻ പത്രപ്രവർത്തകരും ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാബിയൻ ഫുട്‌ബോൾ അസോസിയേഷൻ കടുത്ത ദുഃഖം രേഖപ്പെടുത്തി. 2012 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയിച്ച സാബിയൻ ടീമിൽ ഭാഗം ആയിരുന്ന അദ്ദേഹം ഫിഫ ടൂർണമെന്റുകളിലെ സ്ഥിര സാന്നിധ്യം ആണ്. കാണികളുടെ ഈ പ്രവർത്തി ഫുട്‌ബോളിന് തന്നെ വലിയ നാണക്കേട് ആയിരിക്കുക ആണ്.