തകർപ്പൻ ടീമുമായി സ്വിറ്റ്സർലാന്റ് ഖത്തർ ലോകകപ്പിന് എത്തുന്നു

സ്വിറ്റ്സർലാന്റ് ഖത്തർ ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡ് ആണ് ഇന്ന് കോച്ച് മുറാറ്റ് യകിൻ ഇന്ന് പ്രഖ്യാപിച്ചത്. ആരാധകരുടെ പ്രിയ താരം ഷഖീരി നാലാം തവണയും ലോകകപ്പ് സ്ക്വാഡിൽ ഇടം നേടി. ആഴ്സണലിന്റെ പ്രിയ താരം ജാക്ക, ഗ്ലാഡ്ബാചിന്റെ ഗോൾ കീപ്പർ ആയ യാൻ സോമർ, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം മാനുവൽ അകാഞ്ജി, ചെൽസിയുടെ മധ്യനിര താരം സകറിയ തുടങ്ങിയവർ എല്ലാം സ്വിസ്സ് ടീമിന്റെ ഭാഗമാണ്.

20221109 181231

ലോകകപ്പിൽ ബ്രസീൽ, സെർബിയ, കാമറൂൺ എന്നിവർ അടങ്ങിയ ശക്തമായ ഗ്രൂപ്പിൽ ആണ് സ്വിറ്റ്സർലാന്റ് ഉള്ളത്. അവർ ആദ്യ മത്സരത്തിൽ നവംബർ 24ന് കാമറൂണെ നേരിടും. നവംബർ 28ന് ബ്രസീലിനെയും ഡിസംബർ 3ന് സെർബിയയെയും നേരിടും.

സ്ക്വാഡ്:

20221109 181001