“ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു” – റിസ്വാൻ

ലോകകപ്പിൽ നിന്ന് പുറത്തായി എന്ന് തോന്നിയ സ്ഥാലത്ത് നിന്ന് തിരിച്ചു വന്ന് ഫൈനലിൽ വരെ എത്തിയത് ദൈവത്തിന്റെ സഹായം കൊണ്ട് ആണെന്ന് പാകിസ്താൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. ഇന്ന് സെമി ഫൈനലിൽ കളിയിലെ മികച്ച താരമായതിനു ശേഷം സംസാരിക്കുക ആയിരുന്നു റിസ്വാൻ. ഞങ്ങളുടെ തുടക്കം നല്ലത് ആയിരുന്നില്ല. എന്നാൽ എല്ലാം ദൈവത്തിന്റെ കൈകളിൽ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കഠിനപ്രയത്നം നടത്തിയാൽ ദൈവം ഞങ്ങൾ ആഗ്രഹിക്കുന്നത് നൽകും എന്ന് അറിയാമായിരുന്നു. ഓപ്പണർ പറഞ്ഞു.

20221109 174524

സെമിഫൈനലിൽ തന്നെ ഫിഫ്റ്റി വന്നത് നന്നായി എന്ന് റിസ്വാൻ പറഞ്ഞു. ബാബറും ഞാനും ഈ ലോകകപ്പിൽ ഇതുവരെ കഷ്ടപ്പെടുകയായിരുന്നു എന്നതാണ്സത്യം. പക്ഷേ ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും ഞങ്ങളിൽ സ്വയം വിശ്വസിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ് എന്നും റിസുവാൻ പറഞ്ഞു.

ഇന്ന് ന്യൂസിലൻഡിന് എതിരെ റിസ്വാൻ 43 പന്തിൽ 57 റൺസ് എടുത്തിരുന്നു.