“സ്പെയിന് ലോകകപ്പ് കിട്ടിയില്ല എങ്കിൽ കപ്പ് മെസ്സിയോ സുവാരസോ ഉയർത്തണം” – സ്പെയിൻ കോച്ച്

Newsroom

സ്പെയിൻ ഈ ലോകകപ്പ് വിജയിച്ചില്ലെങ്കിൽ കിരീടം അർജന്റീനയോ ഉറുഗ്വേയോ കൊണ്ടു പോകണം എന്ന് സ്പാനിഷ് പരിശീലകൻ ലൂയി എൻറികെ. എനിക്ക് അർജന്റീനയെ ഇഷ്ടമാണ്. മെസ്സിയുടെ നിലവാരമുള്ള ഒരു കളിക്കാരൻ ലോകകപ്പില്ലാതെ വിരമിക്കുന്നത് വളരെ അന്യായമായിരിക്കും എന്ന് മുൻ ബാഴ്സലോണ പരിശീലകൻ കൂടി ആയ എൻറികെ പറഞ്ഞു. മെസ്സി അല്ലായെങ്കിൽ ലൂയിസ് സുവാരസോ ഉറുഗ്വേയോ കൊണ്ട് പോകണം സുവാരസും ലോകകപ്പ് അർഹിക്കുന്നു എന്ന് ലൂയിസ് എൻറികെ പറഞ്ഞു.

20221119 113750

 

സ്പെയിന് ഉള്ളത് ഒരു യുവ ടീം ആണ് എന്നത് തനിക്ക് ആശങ്ക നൽകുന്നില്ല എന്നും കോച്ച് പറഞ്ഞു. ഫുട്ബോൾ മാറുകയാണ്. യുവ കളിക്കാർക്ക് വളരെയധികം ഊർജ്ജം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പിൽ ഒന്നാമതെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവസാന 16-ൽ ഞങ്ങൾ ആരെ നേരിടുമെന്ന് ഞങ്ങൾക്കറിയാം, സെമി ഫൈനലിൽ ബ്രസീലിന്റെ ഗ്രൂപ്പിൽ നിന്നുള്ള ഒരാളെ ഞങ്ങൾ കളിക്കും, പക്ഷേ ഒന്നിനെയും ഞങ്ങൾ ഭയപ്പെടുന്നില്ല. എൻറികെ പറഞ്ഞു. എനിക്ക് ഒരു സർപ്രൈസ് അല്ലാ എങ്കിലും സ്പെയിനായിരിക്കും ലോകകപ്പിലെ സർപ്രൈസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.