ഓസ്ട്രേലിയ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്, ടോസ് അറിയാം

Sports Correspondent

Australia
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് സിഡ്നിയിൽ നടക്കും. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിൽ ജോഷ് ഹാസൽവുഡ് ആണ് ഓസ്ട്രേലിയയെ ഇന്നത്തെ മത്സരത്തിൽ നയിക്കുന്നത്. അതേ സമയം ഇംഗ്ലണ്ട് നിരയിലേക്ക് മോയിന്‍ അലി, സാം കറന്‍, ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവരെല്ലാം തിരികെ എത്തുന്നുണ്ട്.

ആദ്യ ഏകദിനത്തിൽ ദാവിദ് മലന്റെ തകര്‍പ്പന്‍ ശതകത്തിനെ വെല്ലുന്ന ഓസ്ട്രേലിയയുടെ കൂട്ടായ ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിനെ തകര്‍ത്ത് വിജയം നേടുവാന്‍ ടീമിനെ സഹായിക്കുകയായിരുന്നു.

പാറ്റ് കമ്മിന്‍സ് ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച ഓസ്ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്ത് ഫോമിലേക്ക് മടങ്ങിയെത്തിയതും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.

 

ഓസ്ട്രേലിയ: David Warner, Travis Head, Steven Smith, Marnus Labuschagne, Alex Carey(w), Mitchell Marsh, Marcus Stoinis, Ashton Agar, Mitchell Starc, Adam Zampa, Josh Hazlewood(c)

ഇംഗ്ലണ്ട്: Jason Roy, Philip Salt, Dawid Malan, James Vince, Sam Billings(w), Moeen Ali(c), Chris Woakes, Sam Curran, Liam Dawson, David Willey, Adil Rashid