ആദ്യ മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വരാനെയും ബെൻസീമയും

Picsart 22 11 19 12 11 33 157

<span;>നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് രണ്ട് പ്രധാന താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിൽ ആണ്. സെന്റർ ബാക്കായ വരാനെയും സ്ട്രൈക്കർ ആയ ബെൻസീമയും ആണ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഠിന പ്രയത്നം ചെയ്യുന്നത്.

Picsart 22 11 19 12 11 43 832

<span;>ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫ്രാൻസിന്റെ ഓപ്പണിംഗ് മത്സരത്തിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ ബെൻസീമയും വരാന്ര്യും ദോഹയിൽ എത്തിയിട്ടുണ്ട്. ഇരുവരും മെയിൻ ടീമിനൊപ്പം അല്ല മാറി നിന്ന് തനിച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്.

<span;>റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമയ്‌ക്ക് പരിശീലനത്തിന് ഇടയിൽ ആണ് പരിക്കേറ്റത്‌. കഴിഞ്ഞ ലോകകപ്പ് നഷ്ടമായ ബെൻസീമ ഈ വർഷം തന്റെ കഴിവ് ഫ്രാൻസിന്റെ ജേഴ്സിയിൽ കൂടെ തെളിയിക്കാൻ ആണ് ഖത്തറിൽ എത്തിയിരിക്കുന്നത്.