ഒരു മയവും ഇല്ലാതെ സ്പെയിൻ, ആദ്യ പകുതിയിൽ തന്നെ മൂന്നടിച്ചു

Picsart 22 11 23 22 15 44 828

ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ സ്പെയിൻ ആദ്യ പകുതി കഴിയുമ്പോൾ കോസ്റ്ററിക്കയ്ക്ക് എതിരെ ബഹുദൂരം മുന്നിൽ നിൽക്കുകയാണ്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എൻറികെയുടെ ടീം ലീഡ് ചെയ്യുന്നു.

യുവനിരയുമായി ഇറങ്ങിയ സ്പെയിൻ അവരുടെ ഫിലോസഫി വിട്ട് ഒരു ചുവട് പോലും ഇന്ന് വെച്ചില്ല. പാസ് ചെയ്ത് ടികി ടാക കളിച്ച് സ്പെയിൻ മുന്നേറിയപ്പോൾ കോസ്റ്ററികയ്ക്ക് ബോൾ കണികാണാൻ പോലും കിട്ടിയില്ല. ആദ്യ പകുതിയിൽ 85% ആണ് സ്പെയിനിന്റെ പൊസഷൻ സ്റ്റാറ്റ്.

Picsart 22 11 23 22 16 14 085

മത്സരത്തിന്റെ 11ആം മിനുട്ടിൽ സ്പെയിൻ ആദ്യ ഗോൾ അടിച്ചു. യൂറോ കപ്പിൽ സ്പെയിനിന്റെ ഹീറോ ആയി ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കയറിയ ഡാനി ഓൽമോയുടെ വക ആയിരുന്നു ഗോൾ‌. ബാഴ്സലോണ താരം ഗവി നൽകിയ ചിപ് പാസ് ഡിഫ്ലക്ഷനോടെ ആണെങ്കിലും ഡാനി ഓൽമോയിൽ എത്തി‌. താരം പന്ത് ഷീൽഡ് ചെയ്ത് നെവസിനെ കീഴ്പ്പെടുത്തി ഗോളടിച്ചു.

കൃത്യം 10 മിനുട്ട് കഴിഞ്ഞു രണ്ടാം ഗോൾ. ഇത്തവണ വലതു വിങ്ങിൽ നിന്ന് ആൽബ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ അസൻസിയോ ഗോളാക്കി മാറ്റി. നെവസിന്റെ കയ്യിൽ തട്ടി ആണ് പന്ത് വലയിലേക്ക് വീണത്.

സ്പെയിൻ 1123 221340

വീണ്ടും ഒരു 10 മിനുട്ട് കഴിഞ്ഞ് 31ആം മിനുട്ടിൽ സ്പെയിനിന്റെ മൂന്നാം ഗോൾ. ഇത്തവണ പെനാൾട്ടിയിൽ നിന്ന്. ജോർദി ആൽബ വിജയിച്ച പെനാൾട്ടി ഫെറാൻ ടോറസ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 3-0.