ഇനി വൻ പോരാട്ടങ്ങൾ മാത്രം, ക്വാർട്ടർ ഫിക്സ്ചർ ആയി

Picsart 22 12 07 01 49 48 812

അങ്ങനെ ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചതോടെ ഈ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങൾ തീരുമാനമായി. ഇന്നത്തെ അവസാന പ്രീക്വാർട്ടർ വിജയിച്ച മൊറോക്കോയും പോർച്ചുഗലും ക്വാർട്ടറിലേക്ക് കടന്നു. ഡിസംബർ 9 മുതൽ ആണ് ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും. രാത്രി 8.30നാണ് ഈ മത്സരം. അന്ന് രാത്രി 12.30ന് നെതർലന്റ്സും അർജന്റീനയും തമ്മിലുള്ള പോരാട്ടവും നടക്കും.

Picsart 22 12 06 23 20 16 138

ഡിസംബർ 10ന് ബാക്കി രണ്ട് ക്വാർട്ടർ ഫൈനലുകൾ നടക്കും. അന്ന് 8.30ന് മൊറോക്കോയും പോർച്ചുഗലും ഏറ്റുമുട്ടും. അന്ന് രാത്രി 12.30ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇംഗ്ലണ്ടിനെയും നേരിടും.

ക്വാർട്ടർ ഫിക്സ്ചറുകൾ ഇതുവരെ;

നെതർലന്റ്സ് vs അർജന്റീന
ഫ്രാൻസ് vs ഇംഗ്ലണ്ട്
ബ്രസീൽ vs ക്രൊയേഷ്യ
മൊറോക്കോ vs പോർച്ചുഗൽ