പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ഇതുവരെ

Japan

ഗ്രൂപ്പ് ഇയിലെയും ഗ്രൂപ്പ് എഫിലെയും കളികൾ കൂടെ കഴിഞ്ഞതോടെ പ്രീക്വാർട്ടറിലെ രണ്ട് മത്സരങ്ങൾ കൂടെ തീരുമാനം ആയി. ഗ്രൂപ്പ് ഇ. ചാമ്പ്യന്മാരായ ജപ്പാന് ക്രൊയേഷ്യ ആകും പ്രീക്വാർട്ടറിലെ എതിരാളികൾ. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മോഡ്രിചിന്റെ ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് എത്തിയത്. ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിന് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ മൊറോക്കോയെ ആകും നേരിടേണ്ടി വരിക.

ഇതുവരെ ആറ് പ്രീക്വാർട്ടർ മത്സരങ്ങൾ ആണ് തീരുമാനമായത്. ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടെ കഴിയുമ്പോൾ പ്രീക്വാർട്ടർ ഫിക്സ്ചർ പൂർണ്ണമാകും. നാളെ മുതൽ പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും.

Nesyri

Knockout stages until now:

• Netherlands vs USA 🇳🇱🇺🇸

• Argentina vs Australia 🇦🇷🇦🇺

• Japan vs Croatia 🇯🇵🇭🇷

• England vs Senegal 🏴󠁧󠁢󠁥󠁮󠁧󠁿🇸🇳

• France vs Poland 🇫🇷🇵🇱

• Morocco vs Spain 🇲🇦🇪🇸