ഐ പി എൽ ലേലം കൊച്ചിയിൽ തന്നെ, 991 കളിക്കാർ ലേലത്തിൽ

Staff Reporter

Picsart 22 12 02 01 33 33 531
Download the Fanport app now!
Appstore Badge
Google Play Badge 1

2023 സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) ലേലം ഡിസംബർ 23 ന് കേരളത്തിൽ തന്നെ നടക്കും. കൊച്ചി ആകും ലേലത്തിന് വേദിയാവുക. 714 ഇന്ത്യക്കാരും 277 വിദേശ കളിക്കാരും ഉൾപ്പെടെ 991 കളിക്കാർ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 991 കളിക്കാരുടെ പട്ടികയിൽ ഇന്ത്യ കഴിഞ്ഞാൽ ഓസ്‌ട്രേലിയൻ കളിക്കാർ ആണ് കൂടുതൽ. ഓസ്ട്രേലിയയിൽ നിന്ന് 57 താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തു.

ദക്ഷിണാഫ്രിക്ക (52), വെസ്റ്റ് ഇൻഡീസ് (33), ഇംഗ്ലണ്ട് (31) എന്നിങ്ങനെയാണ് ലേലത്തിൽ ഉള്ള മറ്റു പ്രധാന രാജ്യങ്ങളിലെ കണക്ക്. താരങ്ങളുടെ പേരുകൾ ഇതിവരെ ബി സി സി ഐ പുറത്ത് വിട്ടിട്ടില്ല.

20221202 ഐ പി എൽ

താരങ്ങളുടെ ലിസ്റ്റ്;

Capped Indian (19 players)
-Capped International (166 players)
-Associate (20 players)
-Uncapped Indians who were a part of previous IPL seasons (91 players)
Uncapped International who were a part of previous IPL seasons (3 players)
Uncapped Indians (604 players)
Uncapped Internationals (88 players)