മെസ്സി ഒരു മാജിക്ക് ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Newsroom

Picsart 22 11 18 02 54 45 748
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി മാജിക്ക് ആണെന്ന അഭിപ്രായവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി ഒരു അവിശ്വസനീയ കളിക്കാരനാണ്. മാജിക്ക് ആണെന്ന് പറയാം. 16 വർഷം ഞങ്ങൾ ഒരുമിച്ച് ഫുട്ബോൾ വേദി പങ്കിട്ടു. അതിനാൽ തന്നെ മെസ്സിയുമായി വലിയ ബന്ധമുണ്ട്. റൊണാൾഡോ പറഞ്ഞു.

Picsart 22 11 18 02 54 13 714

മെസ്സി ഒരു സഹതാരം പോലെയാണ്. അവൻ എന്നെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന രീതിയെ ഞാൻ ശരിക്കും ബഹുമാനിക്കുന്നു. റൊണാൾഡോ പറഞ്ഞു. അവന്റെ ഭാര്യ, എന്റെ കാമുകി പോലും, അവർക്ക് എപ്പോഴും പരസ്പര ബഹുമാനമുണ്ട്. അവർ ഇരുവരും അർജന്റീനയിൽ നിന്നുള്ളവരാണ്.റൊണാൾഡോ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

മെസ്സിയെ കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും? ഫുട്ബോളിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരു മഹാൻ ആണ് അദ്ദേഹം. റൊണാൾഡോ പറഞ്ഞു. തന്നെ ഒഴിച്ചാൽ മെസ്സിയും സിദാനും ആണ് ഫുട്ബോൾ കണ്ട മികച്ച താരങ്ങൾ എന്നും റൊണാൾഡോ പറഞ്ഞു.