“രാഹുൽ ടീമിനായി പൊരുതാൻ തയ്യാറാകുന്ന താരം” – ഇവാൻ

Picsart 22 11 18 01 38 54 977

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം രാഹുൽ കെ പിയെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കഴിഞ്ഞ സീസണിൽ രാഹുലിനെ ഞങ്ങൾക്ക് നഷ്ടമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ രാഹുൽ പരിക്കേറ്റ് പുറത്ത് പോയി. പിന്നെ സീസണിലെ അവസാന 2 മത്സരത്തിൽ മാത്രമായിരുന്നു രാഹുലിനെ കിട്ടിയത് എന്ന് ഇവാൻ ഓർമ്മിച്ചു. കഴിഞ്ഞ സീസണിലെ നഷ്ടം നികത്താൻ ഉറച്ച് രാഹുൽ പ്രയത്നം ചെയ്യുന്നുണ്ട് എന്ന് ഇവാൻ പറയുന്നു.

Picsart 22 11 18 01 38 30 351

ഈ സീസണിൽ തന്റെ കഴിവ് എല്ലാവരെയും കാണിക്കാൻ ഉറച്ചാണ് രാഹുൽ മുന്നോട്ട് പോകുന്നത്. രാഹുൽ തന്റെ പൊടൻഷ്യലിലേക്ക് എത്താൻ കഠിന പ്രയത്നം ചെയ്യുന്നുണ്ട് എന്നും കോച്ച് പറഞ്ഞു. ടീമിന് വേണ്ടി പൊരുതാൻ തയ്യാറാകുന്ന താരമാണ് രാഹുൽ എന്നും ഇവാൻ പറയുന്നു. രാഹുലും സഹലും അത് പോലെ മലയാളികളായ എല്ലാ താരങ്ങൾക്കും ഈ ക്ലബിൽ കളിക്കുമ്പോൾ എക്സ്ട്രാ മോടിവേഷൻ ഉണ്ട് എന്ന് കോച്ച് പറയുന്നു.

കോച്ചിയിൽ കളിക്കുമ്പോൾ ഈ താരങ്ങളെ ഒന്നും പ്രത്യേകിച്ച് മോട്ടിവേറ്റ് ചെയ്യേണ്ടതില്ല. എന്നും കോച്ച് പറഞ്ഞു.