പോർച്ചുഗൽ കോച്ചിന് റൊണാൾഡോയിൽ അതൃപ്തി എന്ന് റിപ്പോർട്ട്

Picsart 22 12 05 21 02 28 828

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെരുമാറ്റത്തിൽ പോർച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിന് അതൃപ്തി ഉണ്ടെന്ന് ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയക്ക് എതിരെ സബ്ബ് ചെയ്യപ്പെട്ട ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടതാണ് കോച്ചിനെ രോഷാകുലനാക്കാൻ കാരണം. റൊണാൾഡോ പരിക്കൊന്നും ഇല്ലാതെയാണ് ബെഞ്ചിലേക്ക് മടങ്ങാതെ ഡ്രസിങ് റൂമിലേക്ക് പോയത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലും സമാനമായ സംഭവം ഉണ്ടായത് റൊണാൾഡോ ക്ലബ് വിടേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരുന്നു.

Picsart 22 12 05 18 43 46 414

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സബ്ബ് വരാൻ കൂട്ടാക്കാതെ റൊണാൾഡോ ഗ്രൗണ്ട് വിടുക ആയിരുന്നു ഉണ്ടായത്. ടീമിന് അകത്തെ പ്രശ്നങ്ങൾ ടീമിന് അകത്ത് തന്നെ പരിഹരിച്ചു എന്നും അത്തരം പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളൊട് സംസാരിക്കില്ല എന്നുമാണ് കോച്ച് ഈ വിഷയത്തിൽ ഗ്വാർഡിയനോട് സംസാരിച്ചത്.

നാളെ സ്വിറ്റ്സർലാന്റിന് എതിരെ ആര് ക്യാപ്റ്റൻ ആകും എന്ന് താൻ തീരുമാനിച്ചിട്ടില്ല എന്നും സ്റ്റേഡിയത്തിൽ എത്തുമ്പോൾ തീരുമാനിക്കും എന്നും സാന്റോസ് പറഞ്ഞു.