ഉറുഗ്വേ സ്നേഹം, ആഹ്ലാദം ഇല്ലാതെ ഗ്രീസ്മെൻ

- Advertisement -

ഉറുഗ്വേക്കെതിരെ ഫാൻസിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയിട്ടും ഫ്രഞ്ച് താരം ഗ്രീസ്മെൻ ആഹ്ലാദിച്ചില്ല. ക്ലബുകളിൽ കളിക്കുമ്പോൾ മുൻ ക്ലബുകൾക്കെതിരെ ഗോളടിച്ചാൽ കളിക്കാർ ആഹ്ലാദിക്കാതെ ഇരിക്കലുണ്ട്. അതുപോലെയാണ് ഇന്ന് ഗ്രീസ്മെൻ ആഹ്ലാദം വേണ്ടെന്നു വെച്ചത്. ഉറുഗ്വേയോട് തനിക്കുള്ള സ്നേഹം ഗ്രീസ്മെൻ പല തവണ വ്യക്തമാക്കിയതാണ്‌. അതിന്റെ ബാക്കിപത്രമായിരുന്നു ഇതും.

ഉറുഗ്വേ തന്റെ രണ്ടാം രാജ്യമെന്നാണ് ഗ്രീസ്മൻ മുമ്പ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉറുഗ്വേക്ക് എതിരെ കളിക്കൽ ഈ സ്നേഹം കാരണം വിഷമമാണെന്നും താരം പറഞ്ഞിരുന്നു. ഉറുഗ്വേയിലെ സുഹൃത്തുക്കളാണ് രാജ്യത്തെ ഇങ്ങനെ സ്നേഹിക്കാൻ കാരണം എന്നും ഗ്രീസ്മെൻ പറഞ്ഞിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലെ സഹതാരങ്ങളായ ഗോഡിനും ഗിമനസും ഒക്കെ ഗ്രീസ്മെന്റെ ഉറുഗ്വേ സ്നേഹത്തെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഗോഡിനോട് ഉറുഗ്വേയുടെ ജേഴ്സി തനിക്ക് വാങ്ങിതരണം എന്നുവരെ ഗ്രീസ്മെൻ പറഞ്ഞിരുന്നു. എന്തായാലും ഗ്രീസ്മെന്റെ സ്നേഹം വെറും തമാശയല്ല എന്ന് ഇന്നത്തെ ഗ്രീസ്മെന്റെ ഗോളടിച്ചതിന് ശേഷമുള്ള മൗനത്തോടെ വ്യക്തമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement