പരമ്പര സ്വന്തമാക്കുവാന്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

- Advertisement -

കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്ന്. മോയിന്‍ അലിയ്ക്ക് പകരം ജേക്ക് ബാള്‍ ടീമില്‍ എത്തുന്നു. ബാളിന്റെ അരങ്ങേറ്റ ടി20 മത്സരമാണിത്. അതേ സമയം ഇന്ത്യ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‍ലര്‍, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോണി ബൈര്‍സ്റ്റോ, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ജേക്ക് ബാള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement