വരാനെ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല, സെന്റർ ബാക്കിൽ പഴയ ലൈപ്സിഗ് താരങ്ങൾ ഒരുമിക്കും

പരിക്ക് അലട്ടുന്ന ഫ്രാൻസിന് അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വരാനെയുടെ സേവനം നഷ്ടമാകും. വരാനെ ഓസ്ട്രേലിയക്കെതിരെ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഫ്രാൻസിന്റെ സെന്റർ ബാക്കിൽ ഫുട്ബോൾ പ്രേമികൾക്ക് പഴയ ആർ ബി ലൈപ്സിഗിന്റെ സെന്റർ ബാക്ക് കൂട്ടൂകെട്ട് കാണാൻ ആകും. ഇബ്രാഹിമ കൊണാറ്റെയും ദയോട് ഉപമെക്കാനോയും സെന്റർ ബാക്ക് പൊസിഷനിൽ ഇറങ്ങും എന്നാണ് സൂചനകൾ.

20221121 124910

ലൈപ്‌സിഗിൽ ഒരു കാലത്ത് ഏവരെയും ഞെട്ടിച്ച കൂട്ടുകെട്ട് ആണിത്. വരാനെയും കിംപെംബെയും ഫിറ്റ് ആയിരുന്നു എങ്കിൽ അവരായേനെ ഫ്രാൻസിന്റെ പ്രധാന സെന്റർ ബാക്ക് ചോഴ്സുകൾ. എന്നാൽ പ്രെസ്നെൽ കിംപെംബെ പരിക്ക് കാരണം ഫ്രാൻസ് സ്ക്വാഡിക് എത്താതിരുന്നതോടെ കാര്യങ്ങൾ മാറി. വരാനെയുടെ ഫിറ്റ്നസും ദെഷാംസിനെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചു.

Picsart 22 11 21 12 50 26 877

ഇപ്പോൾ ലിവർപൂളിനായാണ് കൊനാറ്റെ കളിക്കുന്നത്‌, ഉപമെകാനോ ബയേൺ ഡിഫൻസിലും. കൊനാറ്റെ ലെഫ്റ്റ് സെന്റർ ബാക്കായും ഉപമെക്കാനോ റൈറ്റ് സെന്റർ ബാക്കായും ഓസ്ട്രേലിയക്ക് എതിരെ അണിനിരക്കും.

ബാഴ്സലോണയുടെ കുണ്ടെ ആഴ്സൈന്റെ സലിബ തുടങ്ങി മികച്ച ടാലന്റുകൾ സ്ക്വാഡിൽ ഉണ്ടെങ്കിലും ദെഷാംസ് ഉപമെകാനോ കൊനാറ്റെ കൂട്ടുകെട്ടിനെയാണ് പ്രാഥമികമായി പരിഗണിക്കുന്നത് എന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു‌