ഞാനും ഡാൻസ് കളിക്കും, ബ്രസീലിന്റെ ചരിത്രം അറിയാത്തവർക്ക് മറുപടിയില്ല എന്ന് ടിറ്റെ

Picsart 22 12 09 02 02 22 780

ബ്രസീൽ താരങ്ങൾ ഡാൻസ് കളിക്കുന്നതിനെ വിമർശിക്കുന്നവർക്ക് ബ്രസീലിന്റെ ചരിത്രവും സംസ്കാരവും അറിയാഞ്ഞിട്ടാണ് എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. തന്നെ നൃത്തം ചെയ്യാൻ വിളിച്ചാൽ താൻ ഇനിയും താരങ്ങൾക്ക് ഒപ്പം നൃത്തം വെക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ടിറ്റെയും ബ്രസീൽ താരങ്ങൾക്ക് ഒപ്പം ഡാൻസ് കളിച്ചിരുന്നു.

Picsart 22 12 09 02 02 37 933

താൻ ഇനിയും നൃത്തം വെക്കും എന്നും ഇത് തന്റെ ടീമല്ല ബ്രസീൽ ദേശീയ ടീം ആണെന്നും ടിറ്റെ പറഞ്ഞു. ബ്രസീലിന്റെ ചരിത്രമോ സംസ്കാരമോ അറിയാത്തവർക്ക് താൻ മറുപടി നൽകില്ല എന്നും ടിറ്റെ പറഞ്ഞു. ബ്രസീൽ താരങ്ങൾ കൊറിയക്ക് എതിരെ നടത്തിയ നൃത്ത ആഹ്ലാദങ്ങൾ ആയിരുന്നു വലിയ വിമർശനങ്ങൾ വിളിച്ചു വരുത്തിയത്.

ഇന്ന് ക്രൊയേഷ്യയെ ക്വാർട്ടർ ഫൈനലിൽ നേരിടാൻ ഒരുങ്ങുന്നതിന് മു‌മ്പ് സംസാരിക്കുക ആയിരുന്നു ടിറ്റെ‌.