കൊറിയയെ തകർത്ത ലൈനപ്പ് തന്നെ ബ്രസീൽ ഇന്നും ഇറക്കും

Picsart 22 12 06 01 02 54 309

ബ്രസീൽ ഇന്ന് ക്വാർട്ടറിൽ ക്രൊയേഷ്യയെ
നേരിടുമ്പോൾ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. കൊറിയക്ക് എതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെ ആകും ഇന്നും ടിറ്റെ ഇറക്കുക.

ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സാൻഡ്രോ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത ഇല്ല. അലിസൺ തന്നെ ആകും ഗോൾ കീപ്പർ. മാർക്കിനോസും തിയാഗോ സിൽവയും സെന്റർ ബാക്കായി ഇറങ്ങും. മിലിറ്റാവോയും ഡാനിലോയും ആകും ഫുൾബാക്ക്സ്. പക്വേറ്റയും കസെമിറോയും മധ്യനിരയിൽ ഇറങ്ങുന്നു.

Picsart 22 12 08 21 06 04 812

നെയ്മർ, വിനീഷ്യസ്, റഫീഞ്ഞ, റിച്ചാർലിസൺ എന്നിവർ ആകും അറ്റാക്കിൽ അണിനിരക്കുന്നത്.

20221205 025010