അർജന്റീന മത്സരം നിയന്ത്രിച്ച റഫറിയെ നാട്ടിലേക്ക് അയച്ചു

20221212 165913

വിവാദ റഫറി മത്തേയു ലഹോസ് ഇനി ഖത്തർ ലോകകപ്പിൽ ഒരു മത്സരവും നിയമിക്കില്ല. തിങ്കളാഴ്ച ലാഗോസിനെ നാട്ടിലേക്ക് അയച്ചു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിഫ ലോകകപ്പ് 2022 ലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും അദ്ദേഹം ഭാഗമാകില്ല.

Picsart 22 12 12 16 59 35 434

ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെതിരായ അർജന്റീനയുടെ മത്സരം നിയന്ത്രിച്ച ലാഹോസ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. മത്സരത്തിനിടെ ലയണൽ മെസ്സിക്ക് ഉൾപ്പെടെ 15 തവണ മഞ്ഞക്കാർഡ് അദ്ദേഹം പുറത്തെടുത്തു. മത്സരത്തിന് ശേഷം ലഹോസിനെതിരെ മെസ്സി രൂക്ഷ വിമർശനങ്ങൾ നടത്തുകയും ഇത്തരം റഫറിമാരെ ഫിഫ നിയമിക്കരുത് എന്ന് പറയുകയും ചെയ്തിരുന്നു.