രഹാനെയും ഇഷാന്ത് ശർമ്മയും സെൻട്രൽ കരാറിൽ നിന്ന് പുറത്താകും, സ്കൈ മുന്നോട്ടും

Picsart 22 12 12 15 59 46 397

ബി സി സി ഐയുടെ പുതിയ സെൻട്രൽ കരാർ പട്ടികയിൽ നിന്ന് അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ്മ എന്നിവരെ നീക്കം ചെയ്യും എന്ന് റിപ്പോർട്ടുകൾ. ഗിൽ, സൂര്യകുമാർ എന്നിവർ പട്ടിയകയിൽ മുന്നോട്ട് വരും. ഡിസംബർ 21 ന് ആകും പുതിയ പട്ടിക വരിക.

നിലവിൽ സി കരാറിൽ ഉള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബിയിലേക്ക് സ്ഥാനക്കയറ്റം നേടും. വിക്കറ്റ് കീപ്പർ-ബാറ്റർ വൃദ്ധിമാൻ സാഹയും പട്ടികയിൽ നിന്ന് പുറത്താകും.

സ്കൈ 22 12 12 16 01 31 985

ഗ്രൂപ്പ് സിയിൽ ഉണ്ടായിരുന്ന സൂര്യകുമാർ എ കരാറിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ രണ്ട് ഫോർമാറ്റിൽ സ്ഥിരതമായി കളിക്കുന്ന ഗിൽ സിയിൽ നിന്ന് ബിയിലേക്ക് എത്തും.

A+ കരാറുകൾക്ക് 7 കോടി രൂപയും ഗ്രൂപ്പ് A 5 കോടി രൂപയും ഗ്രൂപ്പ് B 3 കോടി രൂപയും ഗ്രൂപ്പ് C 1 കോടി രൂപയും ആണ് ലഭിക്കുക.