“ലോകകപ്പ് നേടിയാൽ മെസ്സി തന്നെ ഗോട്ട്!! തർക്കമേ വേണ്ട”

Picsart 22 12 12 17 18 42 965

ഈ ലോകകപ്പ് നേടിയാൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് തന്റെ GOAT (Greatest OF All Time) പദവി ഉറപ്പിക്കാൻ കഴിയുമെന്ന് ലിവർപൂൾ ഇതിഹാസ ഡിഫൻഡർ ജാമി കാരഗർ.

മെസ്സിക്ക് ലോകകപ്പ് ഉയർത്താൻ ആയാൽ മെസ്സിയെ ഇതുവരെ ഫുട്ബോൾ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനായി ഉറപ്പിക്കാം എന്ന് കാരാഗർ പറയുന്നു.

Picsart 22 12 12 17 19 03 896

മെസ്സിക്ക് വേണ്ടി അർജന്റീന ലോകകപ്പ് നേടുന്നത് കാണാൻ താനും ആഗ്രഹിക്കുന്നു. എന്നാലും ഇപ്പോഴുൻ ഫ്രാൻസ് ആണ് കിരീടം ഉയർത്താനുള്ള ഫേവറിറ്റുകളായി കണക്കാകുന്നത് എന്നും അദ്ദേഹം പറയുന്നു.

ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീന ലോകകപ്പ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഫ്രാൻസ് മികച്ച ടീമാണ്, പക്ഷേ ഈ ലോകകപ്പ് മെസ്സിക്കും അർജന്റീനയ്ക്കും വേണ്ടി എഴുതിയതാകാം. സ്റ്റേഡിയങ്ങളിൽ അവർക്ക് ലഭിക്കുന്ന പിന്തുണ അവിശ്വസനീയം ആണെന്നും കാരാഗർ കൂട്ടിച്ചേർത്തു.