അർജന്റീന ബ്രസീൽ പോരാട്ടം സമനിലയിൽ, എങ്കിലും അർജന്റീനയും മെസ്സിയും ഖത്തറിലേക്ക്

20211117 082503

അങ്ങനെ അർജന്റീനയും ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന അർജന്റീന ബ്രസീൽ മത്സരം ഗോൾ രഹിത സമനിലയിൽ ആയതിനാൽ അർജന്റീനയുടെ ലോകകപ്പ് യോഗ്യത ഉറപ്പാകുന്നത് വൈകും എന്നായിരുന്നു കരുതിയത്. ആ മത്സരത്തിന് ശേഷം അർജന്റീനയ്ക്ക് 1 പോയിന്റ് മാത്രമേ ലോകകപ്പ് യോഗ്യത ലഭിക്കാൻ വേണ്ടിയിരുന്നുള്ളൂ. ഇന്ന് രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ ചിലി പരാജയപ്പെട്ടതോടെ അർജന്റീനയുടെ യോഗ്യത ഉറപ്പായി.

ചിലി ഇക്കോഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ചിലിയുടെ വിജയം അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകി. ഇന്ന് അർജന്റീനയിൽ വെച്ച് നടന്ന മത്സരം അർജന്റീനയുടെ അപരാജിത കുതിപ്പ് 27 മത്സരങ്ങളാക്കി നീട്ടി. ഇന്ന് നെയ്മർ ബ്രസീൽ നിലയിലും ഡിബാല അർജന്റീന ടീമിലും ഉണ്ടായിരുന്നില്ല. മെസ്സി ഉണ്ടായിരുന്നു എങ്കിലും ഇരു ടീമുകളും ഇന്നലെ അധികം അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല.

Previous articleഎമ്പപ്പെ ബെൻസീമ കൂട്ടുകെട്ടിൽ ഫ്രഞ്ച് ജയം
Next articleഅർജന്റീനൻ താരം റൊമേരോയ്ക്ക് പരിക്ക്