എമ്പപ്പെ ബെൻസീമ കൂട്ടുകെട്ടിൽ ഫ്രഞ്ച് ജയം

20211117 032124

നേരത്തെ തന്നെ ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്ന ഫ്രാൻസ് മറ്റൊരു വിജയത്തോടെ ലോകകപ്പ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചു. ഇന്ന് ഫിൻലാൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. 66ആം മിനുട്ടിൽ ബെബ്സീമ ആണ് ആദ്യം ഗോൾ നേടിയത്. പത്തു മിനുട്ട് കഴിഞ്ഞ് എമ്പപ്പെയും ഫ്രാൻസിനായി ഗോൾ നേടിയതോടെ വിജയം ഉറപ്പായി.

എട്ടു മത്സരങ്ങളിൽ 18 പോയിന്റുമായാണ് ദെഷാംസിന്റെ ടീം ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചത്. 12 പോയിന്റുള്ള ഉക്രൈൻ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു‌

Previous articleഹോളണ്ട് ഇൻ, ഹാളണ്ട് ഔട്ട്!! 2018ലെ നിരാശ ഖത്തറിൽ തീർക്കാൻ ഓറഞ്ച് പട
Next articleഅർജന്റീന ബ്രസീൽ പോരാട്ടം സമനിലയിൽ, എങ്കിലും അർജന്റീനയും മെസ്സിയും ഖത്തറിലേക്ക്