മെസ്സി മെസ്സി മെസ്സി… അർജന്റീന മുന്നിൽ

Picsart 22 12 04 01 15 06 697

തന്റെ നമ്പർ ആയിരം മത്സരത്തിന് ഇറങ്ങിയ ലയണൽ മെസ്സിയുടെ ഗോളിന്റെ ബലത്തിൽ അർജന്റീന മുന്നിൽ നിൽക്കുകയാണ്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടുന്ന അർജന്റീന ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്ന നിലയിൽ ആണുള്ളത്.

Picsart 22 12 04 01 14 55 520

പതിയെ കളി തുടങ്ങിയ അർജന്റീന ആദ്യ പകുതിയിൽ കാര്യമായി അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല. പാസ് ചെയ്ത് പന്ത് കൈവശം വെച്ച് സമ്മർദ്ദം ഇല്ലാതെ കളിച്ച അർജന്റീനക്ക് ആദ്യ നല്ല അവസരം വരുന്നത് 35ആം മിനുട്ടിൽ ആണ്. മകാലിസ്റ്റർ തുടങ്ങിയ അറ്റാക്ക് ഒറ്റമെൻഡിയിൽ എത്തി. അദ്ദേഹം പെനാൾട്ടി ബോക്സിലേക്ക് നീങ്ങിയ മെസ്സിക്കും നൽകി. മെസ്സി ഓസ്ട്രേലിയൻ ഡിഫൻഡേഴ്സിന്റെ കാലിനടിയിലൂടെ തൊടുത്ത ഷോട്ട് വലയിൽ. അർജന്റീന 1-0.

മെസ്സി 22 12 04 01 15 16 977

മെസ്സിയുടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായി ഈ ഗോൾ മാറി.ആദ്യ പകുതിയിലെ അർജന്റീനയുടെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇത് ആയിരുന്നു. ഓസ്ട്രേലിയക്ക് ഒരു ഗോൾ ശ്രമം വരെ ടാർഗറ്റിലേക്ക് ഉണ്ടായിരുന്നില്ല.