അർജന്റീന-സ്പെയ്ൻ അടി; താരങ്ങൾക്ക് എതിരെ കർശന നടപടിയുമായി ഫിഫ
![Resizedimage 2026 08 21 20 33 43 2599[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-21_20-33-43_25991.avif)
ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം അർജന്റീനയും സ്പെയ്നും തമ്മിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ താരങ്ങൾക്കെതിരെ കർശന അച്ചടക്ക നടപടിയുമായി ഫിഫ. അർജന്റീനിയൻ മധ്യനിര താരം ലിയാാൻഡ്രോ പാരെഡസിന് 10 മത്സരങ്ങളിലെ വിലക്കും 90,000 ഡോളർ പിഴയുമാണ് ഫിഫ അച്ചടക്ക സമിതി ചുമത്തിയത്.
അർജന്റീനയുടെ മറ്റ് താരങ്ങളായ നാഹുവൽ മൊളീനയ്ക്ക് 7 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ പിഴയും, തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിലെ വിലക്കും 30,000 ഡോളർ പിഴയും ലഭിച്ചു. കൂടാതെ അർജന്റീന സഹപരിശീലകൻ റോബർട്ടോ അയാലയ്ക്ക് 3 മത്സരങ്ങളിൽ വിലക്കും 30,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. സ്പാനിഷ് നിരയിൽ മധ്യനിര താരം ഗാവിക്ക് ഒരു മത്സരത്തിലെ വിലക്കും 30,000 ഡോളർ പിഴയുമാണ് ശിക്ഷ.
ഈ സസ്‌പെൻഷനുകൾ ദേശീയ ടീമുകളുടെ മത്സരങ്ങൾക്ക് മാത്രമാണ് ബാധകമാകുന്നത്. അതിനാൽ താരങ്ങൾക്ക് അതത് ക്ലബ്ബുകൾക്കായി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മറ്റ് തടസ്സങ്ങളുണ്ടാകില്ല.