ഫിഫാ റാങ്കിംഗിൽ ഇന്ത്യക്ക് മാറ്റമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പുറത്ത് വന്ന പോകുന്ന ഫിഫാ റാങ്കിംഗിൽ ഇന്ത്യക്ക് അനക്കമില്ല. കിംഗ്സ് കപ്പിൽ ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്ത് ഇന്ത്യ 101ആം റാങ്കിൽ തന്നെ തുടരും. 1219 പോയന്റാണ് ഇന്ത്യക്ക് ഉള്ളത്. ഇത്തവണ മാറ്റമില്ല എങ്കിലും അടുത്ത റാങ്കിംഗിൽ ഇന്ത്യക്ക് വലിയ മാറ്റങ്ങൾ സംഭവിക്കും.

കാരണം ഇന്റർ കോണ്ടിനന്റൽ കപ്പിൽ വലിയ ടീമുകളുമായാണ് ഇന്ത്യക്ക് ഏറ്റുമുട്ടാനുള്ളത്. സിറിയ, കൊറിയ, താജികിസ്ഥാൻ എന്നീ ടീമുകളാകും ഇന്ത്യക്ക് എതിരായി കളിക്കുക. ഈ മത്സരഫലങ്ങൾ ഇന്ത്യയുടെ റാങ്കിംഗിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കിയേക്കും.

ഇത്തവണ ആദ്യ പത്ത് സ്ഥാനങ്ങളിൽ കാര്യമായ നേട്ടം ഉണ്ടാക്കിയത് പോർച്ചുഗലുംസ്പെയിനും ആണ്. നേഷൺസ് ലീഗ് കിരീടം സ്വന്തമാക്കിയ പോർച്ചുഗൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമത് എത്തി. സ്പെയിൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കും എത്തി. ബെൽജിയം ആണ് ഇപ്പോഴും ഒന്നാമത് തുടരുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതും തുടരുന്നു. അർജന്റീന ആദ്യ പത്തിൽ ഇല്ല.