“ഫിഫ ബെസ്റ്റ് അംഗീകരിക്കുന്നില്ല, റൊണാൾഡോ ആണ് ബെസ്റ്റ്”

ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഒരാഴ്ച മുന്നെ പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് അവാർഡ് മെസ്സിക്ക് ആയിരുന്നു കിട്ടിയത്. എന്നാൽ ആ ഫിഫ ബെസ്റ്റ് താൻ അംഗീകരിക്കുന്നില്ല എന്നും സാന്റോസ് പറഞ്ഞു. ഫിഫാ ബെസ്റ്റ് അല്ല ലോകത്തെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത് എന്നും സാന്റൊസ് പറഞ്ഞു.

നേരത്തെ ആരുമായും റൊണാൾഡോയെ താരതമ്യം ചെയ്യേണ്ടതില്ല എന്നും പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിരുന്നു. ഇത്തവണ മെസ്സി ഫിഫ ബെസ്റ്റും ലിവർപൂൾ താരം വാൻ ഡൈക് യുവേഫയും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. റൊണാൾഡോയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചിരുന്നില്ല. ഇനി ഈ വർഷം ബാലൻ ഡി ഓറാണ് ബാക്കിയുള്ള അവാർഡ്.

Previous articleമൂന്നാം ദിവസം ആദ്യ സെഷനിൽ സൗത്ത് ആഫ്രിക്കയുടെ ചെറുത്ത്നിൽപ്പ്
Next articleഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലിയും ബുംറയും