ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലിയും ബുംറയും

ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും. ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിക്ക് തൊട്ടുപിറകിലായി ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമുണ്ട്.

അതെ സമയം ബൗളിംഗ് റാങ്കിങ്ങിൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ 6 സ്ഥാനങ്ങൾ കയറി റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത് എത്തി. ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് ആണിത്.  ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ഈ വർഷത്തിന്റെ തുടക്കത്തിൽ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന്റെ റാങ്കിങ് ഉയർത്തിയത്.

ഏകദിന ടീം റാങ്കിങ്ങിൽ ഇന്ത്യൻ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്താണ്.  ടീം റാങ്കിങ്ങിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂ സിലാൻഡ് മൂന്നാം സ്ഥാനത്താണ്. റാങ്കിങ്ങിന് ആവശ്യമായ 8 മത്സരങ്ങൾ കളിച്ച നമീബിയ, ഒമാൻ, അമേരിക്ക എന്നീ ടീമുകൾ ആദ്യമായി റാങ്കിങ്ങിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

 

Previous article“ഫിഫ ബെസ്റ്റ് അംഗീകരിക്കുന്നില്ല, റൊണാൾഡോ ആണ് ബെസ്റ്റ്”
Next articleപ്രീസീസൺ മത്സരത്തിൽ എ ടി കെയ്ക്ക് വിജയം