എഫ് സി കേരളയ്ക്ക് ഇനി റസിഡൻഷ്യൽ അക്കാദമിയും

- Advertisement -

കേരളത്തിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നായ എഫ് സി കേരള റസിഡൻഷ്യൽ അക്കാദമിയും ആരംഭിച്ചു. മികച്ച ടാലന്റുകളെ വളർത്തി കൊണ്ടുവരിക എന്ന ലക്ഷ്യവുമായാണ് എഫ് സി കേരള തൃശ്ശൂരിൽ റസിഡൻഷ്യൽ അക്കാദമി ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും അക്കാദമിയിൽ താമസിച്ച് മികച്ച പ്രൊഫഷണൽ താരമായി വളരാൻ ആകും. നിലവിൽ എഫ് സി കേരള തൃശ്ശൂരിൽ തന്നെ ഒരു സോക്കർ സ്കൂള നടത്തുന്നുണ്ട്. അവിടെ 800ൽ അധികം കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുമുണ്ട്.

ഫുട്ബോൾ പരിശീലനവും കുട്ടികളുടെ പഠനവും താമസവും ഭക്ഷണവുമൊക്കെ ഏറ്റവും മികച്ച നിലവാരത്തിൽ ഉള്ളതാണെന്ന് അക്കാദമി ഉറപ്പ് വരുത്തും എന്ന് ക്ലബ് അറിയിച്ചു. നല്ല പ്രൊഫഷണൽ താരങ്ങളെ വളർത്തുന്നതോടൊപ്പം നല്ല പൗരന്മാരായി കൂടെ കുട്ടികളെ വളർത്തുകയാണ് ക്ലബിന്റെ ലക്ഷ്യം. അണ്ടർ 13, അണ്ടർ 15, അണ്ടർ 18 യൂത്ത് ലീഗുകളിലും, കെ എഫ് എ നടത്തുന്ന ബേബി ലീഗുകളിലും ഇപ്പോൾ എഫ് സി കേരളയുടെ കുട്ടികൾ കളിക്കുന്നുണ്ട്. അവരുടെ സീനിയർ ടീം സെക്കൻഡ് ഡിവിഷനിലും കേരള പ്രീമിയർ ലീഗിലും സജീവവുമാണ്.

അക്കാദമിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ; 8113800716, 9846761271

Advertisement