ജൂനിയർ ലീഗ്, എഫ് സി കേരളയ്ക്ക് ആദ്യ വിജയം

- Advertisement -

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരളയ്ക്ക് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എം എസ്‌ പി മലപ്പുറത്തെ ആണ് എഫ് സി കേരള തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ച് ഒനിനെതിരെ മൂന്നു ഗോളുകളുടെ വിജയം ആണ് എഫ് സി കേരള സ്വന്തമാക്കിയത്. എഫ് സി കേരളയുടെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ എഫ് സി കേരള പറപ്പൂരിനോട് പരാജയപ്പെട്ടിരുന്നു. എഫ് സി കേരളയ്ക്കായി ഇന്ന് നീരജ്, നെഹൻ, അഭിജിത്ത് എന്നിവരാണ് ഗോൾ നേടിയത്. കിരൺ ആണ് എം എസ്‌ പിയുടെ സ്കോറർ.

Advertisement