ഒമ്പതു ഗോൾ ത്രില്ലർ, അവസാനം എവർട്ടൺ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ എഫ് എ കപ്പിൽ കണ്ടത് ഒരു ക്ലാസിക് കപ്പ് ത്രില്ലർ ആയിരുന്നു‌. എവർട്ടണും സ്പർസും നേർക്കുനേർ വന്ന മത്സരത്തിൽ ആകെ പിറന്നത് ഒമ്പതു ഗോളുകൾ‌. അവസാനം എക്സ്ട്രാ ടൈമിൽ 5-4 എന്ന സ്കോറിന് എവർട്ടൺ വിജയം. ആഞ്ചലോട്ടിയും മൗറീനോയും നേർക്കുനേർ വന്നപ്പോൾ ആരും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ഗോൾ മഴ ഉണ്ടാകും എന്ന്.

കളിയുടെ മൂന്നാം മിനുട്ട സാഞ്ചെസിലൂടെ സ്പർസ് ആണ് ലീഡ് എടുത്തത്‌. ഈ ഗോളിന് മറുപടി നൽകാൻ 36 മിനുട്ട് ആകേണ്ടി വന്നു. 36ആം മിനുട്ടിൽ കാൾവട്ട് ലൂയിനിലൂടെ എവർട്ടൺ സമനില പിടിച്ചു. പിന്നീട് 6 മിനുട്ടിനിടയിൽ രണ്ട് ഗോളുകൾ കൂടെ വന്നതോടെ എവർട്ടൺ 3-1ന് മുന്നിൽ. റിച്ചാർലിസണും സുഗുഡ്സന്റെ പെനാൾട്ടിയും ആയിരുന്നു എവർട്ടണെ മുന്നിലെത്തിച്ചത്. എന്നാൽ ഹാഫ് ടൈം വിസിൽ വരും മുന്നെ ഒരു ഗോൾ മടക്കി ലമേല സ്പർസിന് പ്രതീക്ഷ നൽകി.

3-2 എന്ന സ്കോറിനാണ് രണ്ടാം പകുതി ആരംഭിച്ചത്. 57ആം മിനുട്ടിൽ വീണ്ടും ഒരു സാഞ്ചേസ് ഗോൾ. സ്പർസ് 3-3 എന്ന നിലയിലേക്ക് കളി കൊണ്ടു വന്നു. 68ആം മിനുട്ടിൽ വീണ്ടും റിച്ചാർലിസൻ ഗോൾ നേടിയപ്പോൾ സ്കോർ എവർട്ടണ് അനുകൂലമായി. 4-3. പക്ഷെ വീണ്ടും പൊരുതിയ സ്പർസ് ക്യാപ്റ്റൻ കെയ്നിലൂടെ 83ആം മിനുട്ടിൽ സ്കോർ 4-4 എന്നാക്കി.

കളി എക്സ്ട്രാ ടൈമിലെത്തി. 97ആം മിനുട്ടിൽ സിഗുർഡസൺ നൽകിയ മനോഹരമായ ചിപ് പാസിൽ ബെർണാഡ് ഡിഫൻസീവ് ലൈൻ ബ്രേക്ക് ചെയ്തു. ബെർണാഡിന്റെ ഷോട്ട് വലയ്ക്ക് അകത്ത് കയറിയതോടെ സ്പർസ് പരാജയം ഉറപ്പായി.