ലോകേഷ് രാഹുലിനെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി സൂചന, പരിഗണിക്കുക മൂന്നാം ടെസ്റ്റ് മുതല്‍ മാത്രം

- Advertisement -

ഓസ്ട്രേലിയയില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി സൂചന. താരത്തെ എന്നാല്‍ മൂന്നാം ടെസ്റ്റ് മുതലെ പരിഗണിക്കുകയുള്ളുവെന്നാണ് അറിയുന്നത്. താരത്തിനെ ഇന്ത്യന്‍ സംഘത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ടെന്നും ബയോ ബബിളില്‍ പ്രവേശിച്ചുവെന്നുമാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ താരം ഫെബ്രുവരി പകുതിയോട് കൂടി മാത്രമേ പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തുകയുള്ളുവെന്നാണ് അറിയുന്നത്.

അതേ സമയം ഹനുമ വിഹാരി, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര അവസാനിക്കുന്നതിന് മുമ്പ് പരിക്ക് മാറി തിരികെ എത്താനാകുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ല.

Advertisement