വമ്പൻ ജയത്തോടെ സിറ്റി എഫ് എ കപ്പ് നാലാം റൗണ്ടിൽ

പോർട്ട് വേലിന് എതിരെ വൻ ജയം നേടിയ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് നാലാം റൌണ്ട് പ്രവേശനം ഉറപ്പാക്കി. 4-1 നാണ് ഗാർഡോയോളയുടെ ടീം ലോവർ ഡിവിഷൻ ടീമിന് എതിരെ ജയിച്ചു കയറിയത്.

അലക്‌സാണ്ടർ സിഞ്ചെകോയിലൂടെ ഇരുപതാം മിനുട്ടിലാണ് സിറ്റി ഗോൾ വേട്ട ആരംഭിച്ചത്. പക്ഷെ പോപ്പിന്റെ ഗോളിൽ 35 ആം മിനുട്ടിൽ എതിരാളികൾ സമനില പിടിച്ചു. പിന്നീട് ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ 42 ആം മിനുട്ടിൽ അഗ്യൂറോയുടെ ഗോളിൽ സിറ്റി ലീഡ് പുനസ്ഥാപിച്ചു. രണ്ടാം പകുതിയിൽ സിറ്റി യുവ താരങ്ങൾ ഗോളടി ചുമതല ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. 58 ആം മിനുട്ടിൽ ഹാർവുഡ് ബെല്ലിസ് സിറ്റിയുടെ ലീഡ് രണ്ടാക്കി. പിന്നീട് 76 ആം മിനുട്ടിൽ ഫോടൻ നാലാം ഗോളും നേടി സിറ്റിയുടെ ഗോൾ വേട്ട പൂർത്തിയാക്കി.

Previous articleഡി യോങ്ങിന് ചുവപ്പ് കാർഡ്, അവസാന സ്ഥാനക്കാരോട് ബാഴ്സക്ക് സമനില മാത്ര
Next articleപ്രിത്വി ഷാക്ക് പരിക്ക്, ന്യൂസിലാൻഡ് പരമ്പര പ്രതിസന്ധിയിൽ