ബാത്ശുവായി ജയമൊരുക്കി, എഫ് എ കപ്പിൽ ചെൽസിക്ക് ജയം

- Advertisement -

എഫ് എ കപ്പ് നാലാം റൗണ്ടിൽ ചെൽസിക്ക് മികച്ച ജയം. സ്റ്റാംഫോഡ് ബ്രിഡ്ജിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ചെൽസി ന്യൂ കാസിലിനെതിരെ ജയം സ്വന്തമാക്കിയത്. ചെൽസിക്കായി മിച്ചി ബാത്ശുവായി 2 ഉം, അലോൻസോ ഒരു ഗോളും നേടി.

ആദ്യ അരമണിക്കൂർ താളം കണ്ടെത്താൻ വിഷമിച്ച ചെൽസി 31 ആം മിനുട്ടിലാണ് ആദ്യ ഗോൾ കണ്ടെത്തിയത്. മിച്ചി ബാത്ശുവായിയാണ് ഗോൾ നേടിയത്. പിന്നീട് ന്യൂ കാസിൽ ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കെ ഹസാർസിന്റെ പാസ്സിൽ നിന്ന് ബാത്ശുവായി ലീഡ് രണ്ടാകുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 72 ആം മിനുട്ടിൽ മാർക്കോസ് അലോൻസോ മികച്ച ഫ്രീകിക്കിലൂടെ ചെൽസിയുടെ മൂന്നാം ഗോളും നേടിയതോടെ ചെൽസി ജയം ഉറപ്പിച്ചു. ലീഡ് 3 ആയതോടെ ഹസാർഡിനെയും കാൻറ്റെയെയും പിൻവലിച്ച കോണ്ടേ അമ്പാടു, ബാർക്ലി എന്നിവരെ കളത്തിൽ ഇറക്കി. അവസാന 10 മിനുട്ടിൽ ചെൽസി യുവ താരം ഹുഡ്‌സൻ ഓടോയ്ക്ക് അരങ്ങേറ്റവും കോണ്ടേ സമ്മാനിച്ചു. ഇന്ന് അൽപ സമയത്തിനകം 5 ആം റൌണ്ട് നറുക്കെടുപ്പ് നടക്കുന്നതോടെ ചെൽസിയുടെ എതിരാളികളെ അറിയാനാകും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement